2022 സ്ലാവിയ മിഡ്-സൈസ് പ്രീമിയം സെഡാന്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. 2021 നവംബര്‍ 18 ന് പുതിയ സ്ലാവിയ സെഡാന്‍ ഔദ്യോഗികമായി കവര്‍ അനാവരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാ പുതിയ തലമുറ സ്‌കോഡ, ഫോക്സ്വാഗണ്‍ കാറുകളായ കുഷാക്ക്, ടൈഗണ്‍ എസ്യുവികളുമായി പങ്കിടുന്ന MQB-A0-IN ഫ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്‌കോഡ സ്ലാവിയയും. സ്‌കോഡയുടെ ജനപ്രിയ സെഡാന്‍ റാപ്പിഡിന്റെ പിന്‍ഗാമിയായാണ് സ്ലാവിയയെ പ്രധാനമായും കാണുന്നത്. രണ്ട് ടിഎസ്‌ഐ എഞ്ചിനുകള്‍ സ്ലാവിയയ്ക്ക് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ആറ് എയര്‍ബാഗുകളും ഉള്‍പ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളും ലഭിക്കും. സ്‌കോഡ സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവുമുണ്ട്. 2,651 എംഎം വീല്‍ബേസിലാണ് സെഡാന്‍ എത്തുന്നത്.
അടുത്തിടെ പുറത്തിറക്കിയ സ്‌കോഡ കുഷാക്ക് എസ്യുവിക്ക് കരുത്ത് പകരുന്ന രണ്ട് ടിഎസ്ഐ പെട്രോള്‍ എഞ്ചിനുകളാണ് ഇതിന് കരുത്തേകുന്നതെന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI എഞ്ചിന് 113 hp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടിഎസ്‌ഐക്ക് 148 എച്ച്പി ഔട്ട്പുട്ട് സൃഷ്ടിക്കാന്‍ സാധിക്കും.
സ്‌കോഡയുടെ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്മിഷന്‍. കൂടാതെ 1.0 ലിറ്റര്‍ ടിഎസ്‌ഐയില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോ 1.5 ലിറ്റര്‍ വേരിയന്റില്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സോ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1.5 ലിറ്റര്‍ എഞ്ചിന്‍ വേരിയന്റില്‍ ആക്റ്റീവ് സിലിണ്ടര്‍ സാങ്കേതികവിദ്യയുമായും വാഹനം എത്തിയേക്കും. എഞ്ചിന്‍ ലോഡ് കുറവായിരിക്കുമ്പോള്‍ രണ്ട് സിലിണ്ടറുകള്‍ അടച്ച് സെഡാന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.
Read Also:- പല്ല് പുളിപ്പ് അകറ്റാൻ ഇതാ ചില ആയുർവേദ ചികിത്സ രീതികൾ..!!
സ്‌കോഡ കുഷാഖില്‍ നിന്നുള്ള ഇന്റീരിയര്‍ ഘടകങ്ങളും സവിശേഷതകളും സെഡാന്‍ കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ ഫാക്ടറി ഫിറ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ഇതിന് ലഭിക്കും.
Post Your Comments