മക്ക: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഉംറയ്ക്ക് പ്രായപരിധി നിയന്ത്രണം. വിദേശത്ത് നിന്നെത്തുന്നവരിൽ 18 നും 50 നും വയസിനിടയിലുള്ളവർക്ക് മത്രമേ ഉംറയ്ക്കും ഹറമിൽ നമസ്കാരങ്ങൾക്കും അനുമതി നൽകൂവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സൗദിക്ക് പുറത്തുനിന്ന് ഉംറ വിസയ്ക്ക് അപേക്ഷിക്കുന്നവർ അതത് രാജ്യത്തെ ഔദ്യോഗിക ട്രാവൽ ഏജൻസികളെയാണ് ബന്ധപ്പെടേണ്ടതെന്ന് അധികൃതർ വിശദമാക്കി.
സൗദി വിദേശ മന്ത്രാലയ പ്ലാറ്റ്ഫോം വഴി ഇ-വിസ ലഭിക്കുന്നതിന് അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഹാജരാക്കണം.
അതേസമയം സ്വദേശങ്ങളിൽ നിന്ന് വാക്സീൻ സ്വീകരിച്ച വിവരങ്ങൾ ഖുദൂം പ്ലാറ്റ്ഫോം വഴി റജിസ്റ്റർ ചെയ്ത് സൗദിയിലെത്തിയ ശേഷം ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി സ്വന്തം നിലക്ക് ഉംറക്ക് അനുമതി തേടാനും മസ്ജിദു നബവി സന്ദർശിക്കാനുള്ള അനുമതി തേടാനും കഴിയുന്നതാണ്.
Post Your Comments