വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം ഏറ്റെടുത്ത ആദ്യ വനിതയായി ഇന്ത്യൻ വംശജ കമല ഹാരിസ്. ജോ ബൈഡൻ താത്കാലികമായി അധികാരം കമലക്ക് കൈമാറിയതോടെയാണ് അവർ ചരിത്രത്താളിൽ ഇടം പിടിച്ചത്. പതിവ് കൊളൊണോസ്കോപ്പിക്കായി ബൈഡൻ 1.25 മണിക്കൂർ അനസ്തേഷ്യയിൽ ആയപ്പോഴായിരുന്നു അധികാര കൈമാറ്റം.
അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരിയായ ആദ്യ ദക്ഷിണേഷ്യൻ ഉപരാഷ്ട്രപതിയാണ് കമല. ബൈഡൻ ചികിത്സക്ക് വിധേയനായ സമയത്ത് വെസ്റ്റ് വിംഗിലെ ഓഫീസിൽ ഇരുന്നായിരുന്നു അവർ ഭരണ നിർവഹണം നടത്തിയത്.
എഴുപത്തിയൊൻപത് വയസ്സുകാരനായ ജോ ബൈഡൻ പരിശോധനക്കായി വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ എത്തിയത്. പ്രസിഡന്റ് അനസ്തേഷ്യക്ക് വിധേയനാകുമ്പോൾ വൈസ് പ്രസിഡന്റ് അധികാരം നിയന്ത്രിക്കുക എന്നത് അമേരിക്കയിലെ കീഴ്വഴക്കമാണ്. അതേസമയം ബൈഡന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ തുടരുകയാണ്.
Post Your Comments