Latest NewsNewsIndiaCrime

ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പ്

കരൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

തമിഴ്‌നാട്: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കി. ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ പെണ്‍കുട്ടി പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കി.

Read Also : 41 കേന്ദ്ര സര്‍വകലാശാലകളിലേക്ക് ഇനി പൊതുപരീക്ഷ

കരൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ആത്മഹത്യ കുറിപ്പ് പുറത്തു വന്നതോടെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്താന്‍ തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button