Latest NewsUAENewsOmanGulf

ഒമാൻ ദേശീയ ദിനാഘോഷം: എക്‌സ്‌പോ വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

മസ്‌കത്ത്: ഒമാൻ ദേശീയ ദിനത്തിന്റെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്‌സ്‌പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഒമാൻ ഭരണാധികാരിയുടെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് ആസാദ് ബിൻ താരിഖ് അൽ സൈദ് ഈ ആഘോഷപരിപാടികളിൽ പങ്കെടുക്കും. എക്‌സ്‌പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രത്യേക ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന ഒമാൻ പ്രതിനിധി സംഘത്തെ അദ്ദേഹമായിരിക്കും നയിക്കുക.

Read Also: കോവിഡ് ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍മാരെ ലൈംഗികമായി പീഡിപ്പിച്ചു: രണ്ട് പുരുഷ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

എക്‌സ്‌പോ 2020 ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഒമാൻ പവലിയൻ സ്ഥിതി ചെയ്യുന്നത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലാണ് പവലിയന്റെ രൂപകൽപ്പന. ഒമാന്റെ പ്രകൃതി സമ്പത്തിലും, സാംസ്‌കാരിക പൈതൃകത്തിലും ഊന്നിയാണ് ഈ പവലിയനിലെ കാഴ്ച്ചകളും, അനുഭവങ്ങളും ഒരുക്കിയിരിക്കുന്നത്.

Read Also: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്

shortlink

Related Articles

Post Your Comments

Related Articles


Back to top button