പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 48 മണിക്കൂറിനുള്ളിൽ എത്തിയത് ഒരുകോടിയിൽ പരം രൂപ. അതെ സമയം മറ്റൊരു നാഷണൽ സംഘടന നടത്തിയ ആഹ്വാന പ്രകാരം 50 ലക്ഷത്തിനു മേൽ പിരിഞ്ഞതായാണ് റിപോർട്ടുകൾ. ഇതോടെ ആകെ ഒന്നരക്കോടി രൂപയ്ക്ക് മേൽ ഈ കുടുംബത്തിലേക്ക് എത്തിയിട്ടുണ്ട്.
ആർഎസ്എസുകാർ കൊല്ലപ്പെടേണ്ടവരാണെന്ന കേരളത്തിലെ രാഷ്ട്രീയക്കാരായ സിപിഎം, മുസ്‌ലിം ലീഗ് എസ്ഡിപിഐ കോൺഗ്രസ് തുടങ്ങിയ പാർട്ടിക്കാരുടെ ചിന്താഗതിക്കും പ്രചാരണത്തിനും ഏറ്റ കനത്ത ആഘാതമാണ് ഈ ക്രൗഡ് ഫണ്ടിങ്. മുൻ ഡിജിപി ടിപി സെൻകുമാർ മുതൽ പ്രതീഷ് വിശ്വനാഥ് , മറ്റു ആർഎസ്എസ്, ബിജെപി പ്രവർത്തകർ, ഹിന്ദു സംഘടനകൾ തുടങ്ങി നിരവധി സംഘടനകളാണ് ഇതിനായി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥന നടത്തിയത്.
കേരളത്തിൽ അടുത്തകാലത്തായി രണ്ടു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിലും പ്രതിസ്ഥാനത്ത് എസ്ഡിപിഐക്കാർ എത്തിയതും പോലീസിന്റെ നിഷ്ക്രിയത്വവും മാധ്യമങ്ങളുടെ അവഗണനയും ഹിന്ദുസമൂഹത്തിൽ വലിയ തോതിൽ അമർഷം ഉണ്ടാക്കിയിരുന്നതായാണ് പോസ്റ്റുകളിലൂടെ ഉയരുന്ന പൊതുവികാരം.
ആർഎസ്എസ് , ഹിന്ദുപ്രവർത്തകർക്കായി സംരക്ഷണം ഏർപ്പെടുത്താൻ പൊതുസമൂഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. സ്വയം പ്രതിരോധം/ സംരക്ഷണ കവചം എടുക്കുകയാണ് ഇവർ ചെയ്തത്. അതേസമയം സഞ്ജിതിന്റെ കൊലപാതകക്കേസിൽ ഇതുവരെ പ്രതികളെ പിടികൂടാത്തതിൽ കടുത്ത അമർഷമാണ് ഉയരുന്നത്. സർക്കാരും എസ്ഡിപിഐയും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നാണ് ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നത്.
Post Your Comments