കണ്ണൂർ: ആര്‍.എസ്.എസും ജമാഅത്തും വർഗീയ ശക്തികളാണെന്നും ഇവർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ കാഴ്ചക്കാരായി നിൽക്കരുതെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍. വര്‍ഗീയതയുടെ ഏറ്റുമുട്ടലില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാഴ്ചക്കാരാവരുതെന്ന് അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ തളിപ്പറമ്പില്‍ സി.പി.ഐ.എം പാര്‍ട്ടി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:ഒമാൻ ദേശീയ ദിനാഘോഷം: എക്‌സ്‌പോ വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
ആര്‍.എസ്.എസും ജമാഅത്തും ഏറ്റുമുട്ടുമ്പോള്‍ കാഴ്ചക്കാരാവരുതെന്നും രണ്ട് വര്‍ഗീയതയും പരസ്പരം ശക്തിപ്പെടുകയാണ് ചെയ്യുകയെന്ന് കമ്യൂണിസ്റ്റുകാര്‍ മനസിലാക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ നമുക്കെന്ത് കാര്യം എന്ന് കരുതി മാറി നിൽക്കരുതെന്നാണ് അദ്ദേഹം അണികളോട് ആവശ്യപ്പെട്ടത്.
‘അവരുടെ ഏറ്റുമുട്ടലില്‍ നമുക്കെന്ത് കാര്യം എന്ന് കരുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറി നില്‍ക്കരുത്. വര്‍ഗീയശക്തികള്‍ തമ്മിലടിച്ചാല്‍ തോറ്റവരുണ്ടാകില്ല ജയിച്ചവരുണ്ടാകില്ല. പരസ്പരം ശക്തിപ്പെടുത്തുന്നവരാണ് ഉണ്ടാകുക. മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തി, ശാസ്ത്രീയമായി നിരന്തരം സാമൂഹിക ജീവിതത്തെ നവീകരിച്ച് പാര്‍ട്ടിയെയും ജനങ്ങളെയും പുതുക്കിയില്ലെങ്കില്‍ കേരളത്തിന് വലിയ അപകടം അഭിമുഖിക്കേണ്ടി വരും’, അദ്ദേഹം പറഞ്ഞു.
Post Your Comments