Latest NewsNewsIndia

റെയിൽവേ ട്രാക്കിൽ വൻ സ്‌ഫോടനം; ട്രെയിൻ എഞ്ചിൻ പാളം തെറ്റി

ജാർഖണ്ഡ് : ധൻബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ സ്ഫോടനം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സ്ഫോടനത്തിന് തൊട്ട്പിന്നലെ ട്രെയിൻ എഞ്ചിൻ പാളം തെറ്റിയതായി ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.

Also Read : കാർഷിക നിയമങ്ങൾ പിൻ വലിച്ച സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും പുനസ്ഥാപിക്കണം: മെഹ്ബൂബ മുഫ്തി

സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലത്തേഹാർ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് പ്രാഥമിക സൂചനയെന്നും പോലീസ് അറിയിച്ചു. സ്ഫോടനത്തിൽ ലൈൻ തകർന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി, പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. ഡെഹ്‌രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്‌പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്‌പെഷ്യൽ ട്രെയിൻ (03362) എന്നിവയാണ്‌ റദ്ദാക്കിയത്. തുടർ സ്ഫോടനങ്ങൾ ഉണ്ടായേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button