![](/wp-content/uploads/2021/11/indore.jpg)
ന്യൂഡല്‍ഹി: 2021ലെ സ്വച്ഛ് സര്‍വേക്ഷണ്‍ പുരസ്‌കാരത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും വൃത്തിയുള്ള നഗരമെന്ന അംഗീകാരം ഇത് അഞ്ചാം തവണയാണ് ഇന്‍ഡോറിനെ തേടിയെത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് ഇന്‍ഡോര്‍ ഒന്നാമതെത്തിയത്.
Read Also : കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഭീകരനെ വധിച്ച് സൈന്യം, ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഭീകരന്‍
സൂറത്തിന് രണ്ടാം സ്ഥാനവും വിജയവാഡയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വൃത്തിയുള്ള ഗംഗാ നഗരം എന്ന വിഭാഗത്തില്‍ വാരണസിയെ തെരഞ്ഞെടുത്തു. സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ചത്തീസ്ഗഡ് ആണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിച്ചു.
Post Your Comments