ഭുവനേശ്വര്‍: ഒഡീഷയില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ നീക്കം തകര്‍ത്ത് സൈന്യം. ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് കിലോ ഐഇഡി സ്ഫോടക വസ്തു സൈന്യം നിര്‍വീര്യമാക്കി. കോരാപുട്ട് ജില്ലയില്‍ നിന്നുമാണ് അഞ്ച് കിലോ ഐഇഡി സ്ഫോടക വസ്തുക്കള്‍ ബിഎസ്എഫിന്റെ 151 ബറ്റാലിയന് കണ്ടെത്തിയത്.
Read Also : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു
അറ്റകുറ്റപ്പണികള്‍ക്കായി പൊളിച്ചിട്ടിരുന്ന രാമഗിരി ഗുപ്തേശ്വര് റോഡിലെ പൂജാരിപുത് ചൗക്കിന് സമീപത്ത് നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. കോരാപുട്ട് ജില്ലയിലെ കമ്പനി ഓപ്പറേറ്റിംഗ് ബേസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായാണ് ഇവ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
Post Your Comments