ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു

സംഭവത്തില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാള്‍ (75) ആണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാന്‍ എത്തിയപ്പോഴാണ് ചിറയിന്‍കീഴ് സ്വദേശിയായ അരുണ്‍ദേവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

Read Also : കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു: പരീക്ഷകള്‍ ഡിസംബര്‍ ആറു മുതല്‍

സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ സതീശന്‍ എന്നയാളെയാണ് ഇനി പിടികൂടാനുള്ളത്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അരുണ്‍ദേവിനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു അരുണ്‍ദേവ്.

സെക്യൂരിറ്റി അരുണ്‍ദേവിന്റെ കൈയില്‍ നിന്ന് പാസ് വാങ്ങിയിരുന്നു. ഇത് തിരികെ തരാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. യുവാവിനെ അകത്ത് കയറ്റി ഗേറ്റ് അടച്ച് മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button