മാനസിക സമ്മര്‍ദ്ദം മാറ്റിയെടുക്കാന്‍ ചില വഴികള്‍ ഇതാ..

ഒരാള്‍ക്ക് സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാന്‍ പ്രത്യേകിച്ച് വലിയ കാരണങ്ങള്‍ തന്നെ ആവശ്യമില്ല എന്നാണ് പൊതുവെ പറയാറ്. വീട്ടിലെ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മാനസിക സമ്മര്‍ദ്ദത്തിന്റെ പലവിധ ലക്ഷണങ്ങളെ നേരിടുന്നവരാണ്.

നമ്മളില്‍ മിക്ക ആളുകളും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്ന ദൈനംദിന ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ജോലിസംബന്ധമായ പ്രശ്നങ്ങള്‍, പഠനഭാരം, വീട്ടിലെ കാര്യങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍ ഇങ്ങനെ ഉണ്ടാവുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ചില ടിപ്‌സിനെ കുറിച്ച് അറിയാം

മാനസിക സമ്മര്‍ദ്ദത്തെ നേരിടാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് യോഗ. സമ്മര്‍ദ്ദം പിടിമുറുക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മടിച്ചു നില്‍ക്കാതെ ചില യോഗാസനങ്ങള്‍ ചിട്ടയായി ശീലമാക്കിയാല്‍ ശാരീരിക നേട്ടങ്ങള്‍ക്കൊപ്പം മാനസികമായ ക്ഷേമവും ഉറപ്പാക്കാനാകും.

നമുക്ക് ‘സ്ട്രെസ്’ വരുന്നത് എവിടെ നിന്നാണെന്ന് മനസിലാക്കുക. വ്യക്തികളില്‍ നിന്നാണെങ്കില്‍ അവരില്‍ നിന്ന് കഴിവതും വഴിമാറി നടക്കുക. അകലം പാലിക്കാനാകാത്ത വ്യക്തികളാണെങ്കില്‍ സംയമനപൂര്‍വം അവരെ കൈകാര്യം ചെയ്ത് പഠിക്കുകയും വേണം.

Read Also:- ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍ V2 ഇന്ത്യയില്‍ അവതരിപ്പിച്ചു

ഒരുപാട് ‘സ്ട്രെസ്’ അനുഭവപ്പെടുമ്പോള്‍ മുറിയിലോ മുറ്റത്തോ എല്ലാം വെറുതെ നടക്കാം. ചെടികളിലോ ചുവരിലോ കോണിപ്പടിയിലോ തൊടാം. ഇഷ്ടമുള്ള മണങ്ങളെ ആസ്വദിക്കാം. ചെയ്യുന്ന കാര്യങ്ങളിലെല്ലാം മനസ് അര്‍പ്പിക്കാന്‍ ശ്രമിക്കാം. ‘മൈന്‍ഡ്ഫുള്‍നെസ്’ എന്നാണ് ഈ പരിശീലനത്തെ വിളിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് മുതല്‍ വീട്ടുജോലികളോ ഓഫീസ് ജോലിയോ ചെയ്യുന്നതില്‍ വരെ ഇത്തരത്തില്‍ മനസിനെ പരമാവധി പിടിച്ചുനിര്‍ത്താന്‍ പരിശീലനത്തിലൂടെ സാധ്യമാണ്.

Share
Leave a Comment