
മുംബൈ : മകളെ വിവാഹം കഴിച്ച 57-കാരനായ കാമുകനെ വയോധിക ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ വടാലയില്‍ താമസിക്കുന്ന ബിമല്‍ ഖന്നയെയാണ് കാമുകിയായ ശാന്തി പാല്‍(70) കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ബിമല്‍ ഖന്നയും കാമുകിയായ ശാന്തി പാലും വര്‍ഷങ്ങളായി ഒരുമിച്ചാണ് താമസിക്കുന്നത്. അടുത്തിടെ ശാന്തിപാലിന്റെ ആദ്യ വിവാഹബന്ധത്തിലുള്ള മകളെ ബിമല്‍ ഖന്ന വിവാഹം ചെയ്തു. തുടർന്ന് ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ബിമല്‍ തന്റെ മകളുടെ ജീവിതം നശിപ്പിച്ചെന്ന് ആരോപിച്ചാണ് ശാന്തിപാല്‍ വഴക്കുണ്ടാക്കിയത്. വഴക്കിനിടെ 70-കാരി കാമുകന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. നേരത്തെ മസ്തിഷ്കാഘാതം വന്ന് ചികിത്സ തേടിയിരുന്ന ബിമല്‍ ഖന്ന അടിയേറ്റതോടെ ബോധരഹിതനായി. തുടര്‍ന്ന് പിറ്റേ ദിവസം ശാന്തിപാല്‍ തന്നെ ബിമല്‍ഖന്നയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Also : കെ.പി.എസ്.സി ലളിതയുടെ ചികിത്സയ്ക്ക് സർക്കാർ സഹായം: പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണെന്ന് സുരേഷ് ഗോപി
കുഴഞ്ഞുവീണ് പരിക്കേറ്റതാണെന്നായിരുന്നു ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടമാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടവും നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആക്രമണത്തിലുണ്ടായ പരിക്കാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് ശാന്തിപാലിനെ ചോദ്യംചെയ്തത്. ഇതോടെ സംഭവം കൊലപാതകമാണെന്നും ബിമല്‍ഖന്നയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായും ഇവര്‍ സമ്മതിക്കുകയായിരുന്നു.
Post Your Comments