UAELatest NewsNewsInternationalGulf

ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ

അബുദാബി: ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ. ശൈഖ് സായിദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടന ദിനത്തിലാണ് പ്രത്യേക ഡ്രോൺ ഷോ നടന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അബുദാബിയിൽ ഡ്രോൺ ഷോ അരങ്ങേറിയത്. നൂറുകണക്കിന് എൽഇഡി ലൈറ്റുകൾ സജ്ജീകരിച്ച ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ഷോ.

Read Also: ‘ഇമ്രാൻ ഭായ് തന്റെ മൂത്ത ജ്യേഷ്ഠൻ’: പാകിസ്ഥാൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി കോൺഗ്രസ്സ് നേതാവ്: വീഡിയോ പുറത്തുവിട്ട് ബിജെപി

രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ഛായാചിത്രങ്ങളാണ് ഡ്രോണുകളിലൂടെ ആകാശത്ത് തെളിഞ്ഞത്.

ലേസർ രശ്മികളുടെയും ജലസ്‌ക്രീനുകളുടെയും പശ്ചാത്തലത്തിലൊരുക്കിയ എമിറേറ്റ്‌സ് ഫൗണ്ടൻ ഷോയും വെടിക്കെട്ടുമായിരുന്നു ശൈഖ് സായിദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലെ മറ്റ് ആകർഷണങ്ങൾ.

Read Also: ക്ഷേത്രത്തിലെത്തി ബഹളമുണ്ടാക്കി ശ്രദ്ധ തിരിച്ചു: തിക്കിനും തിരക്കിനുമിടയിൽ ഭക്തരുടെ മാല മോഷ്ടിച്ചു, 4 യുവതികൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button