വിയന്ന/ബെർലിൻ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓസ്ട്രിയ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായിമാറുകയാണ് ഓസ്ട്രിയ.
വീണ്ടും കലാപ ശ്രമം, കയ്യോടെ പിടികൂടി: പൂജ പന്തലിലേയ്‌ക്ക് ഖുറാനുമായി കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ അയൽരാജ്യമായ ജർമ്മനി മുന്നറിയിപ്പ് കോവിഡ് പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് നാലാം തരംഗം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനിയെ ദേശീയ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടതായി ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. വാക്‌സിനേഷൻ കൊണ്ട് മാത്രം കേസുകളുടെ എണ്ണം കുറയില്ലെന്നും സാമൂഹിക സമ്പർക്കങ്ങൾ കുറയ്ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഓസ്ട്രിയയിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും വാക്സിനേഷൻ എടുത്തിട്ടുണ്ട്. എന്നാൽ വാക്സിനേഷൻ എടുക്കാത്തവർക്ക് ബോധവൽക്കരണം നൽകാൻ വേണ്ടത്ര കഴിഞ്ഞില്ലെന്ന് ചാൻസലർ അലക്സാണ്ടർ ഷാലെൻബെർഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോക്ക്ഡൗൺ തിങ്കളാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments