കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ സര്‍വകലാശാല നിയമനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണെന്നും നിയമനത്തിന് ആവശ്യമുള്ള യോഗ്യത പ്രിയയ്ക്കില്ലെന്നും ബിജെപി നേതാവ് ബി ഗോപാലക്യഷ്ണന് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വിസി പിണറായി വിജയന്റെ പോക്കറ്റ് നായയായി മാറിയെന്നും ഗോപാലക്യഷ്ണന് കൂട്ടിച്ചേർത്തു.
‘സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറാകുന്നതിന് കുറഞ്ഞത് 8 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടാകണം. എന്നാല്‍ പ്രിയയ്ക്ക് 8 വര്‍ഷത്തെ അധ്യാപന പരിചയമില്ല. യോഗ്യതയില്ലാതെയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. അഴിമതിയുടെ മുഖമാണ് പ്രിയയ്ക്ക്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ നിയമനം നടന്നതെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം’. ഗോപാലക്യഷണന്‍ പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട് അവസ്ഥയാണ് ഇപ്പോഴുള്ളത്. യോഗ്യത ഉണ്ടായിട്ടും ലക്ഷക്കണക്കിന് പേരാണ് തൊഴില്‍ ലഭിയ്ക്കാതെ അലയുന്നത്. അപ്പോഴാണ് പ്രിയയ്ക്ക് വഴിവിട്ട നിയമനം നല്കിയിരിയ്ക്കുന്നത്. ഇത് സ്വജനപക്ഷപാതവും അഴിമതിയും ആണ്.’ ഗോപാലക്യഷ്ണന് പറഞ്ഞു.
Post Your Comments