തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് തിരുവനന്തപുരം കുടുംബ കോടതി ഇന്നു പരിഗണിക്കും. ഡി.എൻ.എ ടെസ്റ്റ് നടത്താൻ കുഞ്ഞിനെ അഞ്ചു ദിവസത്തിനകം ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടതായി ചൈൽഡ് വെൽഫയർ കമ്മിറ്റി കോടതിയെ അറിയിക്കും. കോടതിയുടെ അനുവാദത്തോടെ നാളെ തന്നെ കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക് തിരിച്ചേക്കും.
ദത്തിൽ വ്യക്തത വരുത്തണമെന്നും, താനറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നുള്ള അനുപമയുടെ പരാതിയിൽ വ്യക്തത വരുത്താൻ ആവശ്യമെങ്കിൽ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്നും കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ ഡി.എൻ.എ ടെസ്റ്റ് നടത്താനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നതായി ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കോടതിയെ അറിയിക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം അംഗീകരിച്ചതായി ശിശുക്ഷേമ സമിതിയും കോടതിയെ അറിയിക്കും.
Read Also: സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത ആദ്യ ദൗത്യം ആരംഭിച്ചു: മന്ത്രി വീണാ ജോർജ്
കോടതി അനുവാദത്തോടെ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക് നാളെത്തന്നെ പോയേക്കും. ഡി.എൻ.എ ടെസ്റ്റിനു ശേഷമേ കോടതി മറ്റു നടപടി ക്രമങ്ങളിലേക്ക് കടക്കാൻ സാധ്യതയുള്ളു. നേരത്തെ സർക്കാരിൻ്റെ ആവശ്യപ്രകാരം ദത്ത് നടപടികൾ കോടതി നിർത്തിവെച്ചിരുന്നു. വനിതാ ശിശുക്ഷേമ ഡയറക്ടറും ഡി.എൻ.എ ടെസ്റ്റു കഴിയുന്നതുവരെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതിയിൽ സമയം ചോദിച്ചേക്കും.
Post Your Comments