KeralaLatest NewsUAE

ഇന്റര്‍പോള്‍ തിരഞ്ഞ പീഡനക്കേസ് പ്രതി മുസഫറലി പിടിയിൽ‍: കേരളം കസ്റ്റഡിയില്‍ വാങ്ങി

2018ൽ പീഡനശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ യുഎഇ പൊലീസാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച കാസർകോട് സ്വദേശിയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്താണ് പിടിയിലായത്. 2018ൽ പീഡനശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ യുഎഇ പൊലീസാണ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് ഡൽഹിയിൽ എത്തിച്ച മുസഫറലിയെ ഹൊസ്ദൂർഗ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലുള്ള ഇന്റർനാഷനൽ ഇൻവെസ്റ്റിഗേഷൻ കോഡിനേഷൻ ടീമാണ് പ്രതിക്കെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button