ന്യൂഡല്‍ഹി: ഐലവ്യൂ, കൃഷ്ണ, സായ്‌റാം, ഓം സായ്‌റാം എന്നിവയ്ക്ക് പുറമെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പാസ്‌വേഡാണ് ‘PASSWORD’. നോര്‍ഡ്പാസ് എന്ന ആഗോള പാസ്‌വേഡ് മാനേജര്‍ സേവനം 50 രാജ്യങ്ങളില്‍ പാസ്‌വേഡുകളെക്കുറിച്ചും അവ തകര്‍ക്കാന്‍ എടുക്കുന്ന സമയത്തെക്കുറിച്ചും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
Read Also : തമിഴ്‌നാട്ടില്‍ ശക്തമായ മഴ: വീട് തകര്‍ന്ന് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു
ഇന്ത്യയില്‍ ഉപയോഗിക്കുന്ന 200 പാസ്‌വേഡുകളില്‍ 62 എണ്ണം ഒരു സെക്കന്റില്‍ താഴെ സമയം കൊണ്ട് തകര്‍ക്കാനാകും. എന്നാല്‍ india123 എന്ന പാസ്‌വേഡ് തകര്‍ക്കാന്‍ 17 മിനിറ്റോളം സമയമെടുക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി.
PASSWORDന് പുറമെ 12345, 123456, 123456789, 12345678, india123, 1234567890, 1234567, qwerty, abc123 എന്നിവയും ഇന്ത്യയില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നു. ആഗോളതലത്തില്‍ സാധാരണ ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തിയത് 123456, 123456789, 12345 എന്നിവയായിരുന്നു.
Post Your Comments