അഹമ്മദാബാദ് : പാകിസ്താനില്‍ നിന്ന് ഇന്ത്യ വഴി ചൈനയിലേയ്ക്ക് കള്ളക്കടത്ത് കൂടുന്നു. ഇന്ത്യ വഴി ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച അപകടകരമായ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പിടികൂടിയതോടെയാണ് കള്ളക്കടത്ത് വിവരം പുറത്തുവരുന്നത് . ഗുജറാത്ത് വഴി ചൈനയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച ചരക്ക് മുന്ദ്ര പോര്‍ട്ടില്‍ വെച്ചാണ് പിടിച്ചെടുത്തത്. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രാസവസ്തുക്കള്‍ പിടികൂടിയത് എന്ന് അദാനി പോര്‍ട്ട്സ് പ്രസ്താവനയിലൂടെ അറിയിച്ചു.
Read Also : പീഡനക്കേസിലെ പ്രതികളുടെ ലൈംഗികശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കും: പുതിയ നിയമവുമായി പാകിസ്ഥാൻ
കറാച്ചിയില്‍ നിന്നും ഷാംഗ്ഹായിലേക്ക് അയച്ച ചരക്ക് കപ്പല്‍ മുന്ദ്ര പോര്‍ട്ടില്‍ വെച്ച് പരിശോധിക്കുകയായിരുന്നു. അപകടകരമല്ലാത്തവ എന്ന പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിടിച്ചെടുത്ത കണ്ടെയ്നറുകളില്‍ ക്ലാസ് 7 എന്ന് രേഖപ്പെടുത്തിയിരുന്നു( റേഡിയോ ആക്ടീവ് വസ്തുക്കളെ സൂചിപ്പിക്കുന്നവ). എട്ട് കണ്ടെയ്നറുകളിലായി കടത്താനായിരുന്നു ശ്രമം.
ഇന്ത്യയിലൂടെ അപകടകരമായ വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ ചരക്ക് പിടിച്ചെടുത്തു.
Post Your Comments