KeralaLatest NewsNews

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറനീക്കി പുറത്തുവരുന്നു: അക്രമികളെ കയർ ഊരി വിടുന്നുവെന്ന് വി മുരളീധരൻ

പാലക്കാട് എസ്പി ആര്‍. വിശ്വനാഥിന്‍റെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

തൃശൂർ: സംസ്ഥാനത്ത് ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ബിജെപി പ്രവർത്തകർ മാത്രമല്ല മറ്റു പാർട്ടി പ്രവർത്തികളും ഭീകര വാദത്തിനു ഇരയാവുന്നുവെന്നും പോലീസ് അക്രമികളെ കയർ ഊരി വിടുന്നുവെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദികൾക്കു അഴിഞ്ഞാടാൻ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇതെല്ലാം കേവലം ഒറ്റപ്പെട്ട സംഭവം ആയി കാണുന്ന രീതി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനുള്ള സർക്കാർ ആലോചന തള്ളിക്കളയാനാകില്ല: ലീഗിന് മറുപടിയുമായി ജലീൽ

പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വീട് വി മുരളീധരൻ സന്ദർശിച്ചു. ഇതിനിടെ സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പാലക്കാട് എസ്പി ആര്‍. വിശ്വനാഥിന്‍റെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാന്പാറ, ചെര്‍പ്പുളശേരി സിഐമാരും സംഘത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button