CricketLatest NewsNewsSports

ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടി20 ഇന്ന്

ദില്ലി: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടി20 ഇന്ന്. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. റാഞ്ചിയില്‍ നടക്കുന്ന ഇന്നത്തെ ടി20യും കൂടി വിജയിക്കാനായാല്‍ ടി20 പരമ്പര ഇന്ത്യക്ക് നേടാനാകും. കഴിഞ്ഞ കളിയില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം. രാഹുല്‍ ദ്രാവിഡ് കോച്ചായും രോഹിത് ശര്‍മ്മ ക്യാപ്റ്റനായുമെത്തിയ ശേഷമുള്ള ആദ്യ മത്സരവും വിജയവുമായിരുന്നിത്. മൂന്നാം ടി20 21ന് കൊല്‍ക്കത്തയിലാണ് നടക്കുക.

മധ്യനിര ബാറ്റര്‍മാരില്‍നിന്ന് കൂടുതല്‍ ഉത്തരവാദിത്തം ഇന്ത്യ പ്രതീക്ഷിക്കുന്നു. ജയ്പൂരില്‍ ജയിച്ച ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. അക്‌സര്‍ പട്ടേലിന് പകരം യുസ്‌വേന്ദ്ര ചഹല്‍ ടീമിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. നിര്‍ണായക മത്സരമായതിനാല്‍ കിവീസ് ജയിംസ് നീഷത്തേയും ഇഷ് സോധിയെയും ടീമിലുള്‍പ്പെടുത്തും. 13 കളിയില്‍ ഇന്ത്യക്കെതിരെ 19 വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ് സോധി.

Read Also:- ടെക്നോയുടെ സ്പാർക് 8 ഇന്ത്യയിലെത്തി

മഞ്ഞുവീഴ്ചയുളള റാഞ്ചിയില്‍ ടോസ് നിര്‍ണായകമാവും. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ജയ സാധ്യത കൂടുതല്‍. 11 റണ്‍സ് കൂടി നേടിയാല്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത വിരാട് കോഹ്ലിയെ മറികടക്കും എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു. 3227 റണ്‍സാണ് ഒന്നാം സ്ഥാനത്തുള്ള കോഹ്ലിയുടെ പേരിനൊപ്പമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button