ന്യൂഡൽഹി: അതിർത്തിയിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ പതിനാലാം വട്ട സൈനികതല ചർച്ചകൾക്ക് തയ്യാറെടുപ്പുകൾ തുടർന്ന് ഇന്ത്യയും ചൈനയും. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം സമ്പൂർണ്ണമായ സൈനിക നിർവ്യാപനം ലക്ഷ്യമിട്ടാണ് ചർച്ചകൾ.
കഴിഞ്ഞ ഒക്ടോബർ പത്തിന് നടന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും ഇതുവരെയുള്ള പുരോഗതി വിശദമായും ആഴത്തിലും പരിശോധിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ഉഭയകക്ഷി കരാറുകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കാൻ ഇരു രാജ്യങ്ങളും ബാദ്ധ്യസ്ഥമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്ഥിരതയാർന്ന ഒരു സാഹചര്യം അതിർത്തിയിൽ സൃഷ്ടിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും സംയമനം പാലിക്കാൻ ഇരു രാജ്യങ്ങളും ആഹ്വാനം ചെയ്തു. കഴിഞ്ഞ തവണ നടന്ന ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇന്ത്യൻ സൈന്യം സമർപ്പിച്ച ക്രിയാത്മകമായ നിർദേശങ്ങൾ അംഗീകരിക്കാൻ ചൈന തയ്യാറാകാത്തത് അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
Post Your Comments