Latest NewsNewsInternational

ഫ്രാൻസിൽ ഇതുവരെ അടച്ചത് 92 പള്ളികൾ, 7 എണ്ണം കൂടി അടച്ചു പൂ‌ട്ടും:വർ​ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

ഫ്രാൻസിൽ 2021 അവസാനത്തോടെ ഏഴ് മുസ്ലിം പള്ളികൾ കൂ‌ടി അടച്ചു പൂട്ടുമെന്ന് റിപ്പോർട്ട്. വർ​ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി അറിയിച്ചു. ‘തീവ്രവാദ ഇസ്ലാമിന്’ അഭയം നൽകിയതിനും ‘ഭീകരാക്രമണങ്ങൾ നിയമവിധേയമാക്കുന്നതിനും’ ലെ മാൻസിനടുത്തുള്ള അലോൺസിലെ ഒരു പള്ളി അടച്ചുപൂട്ടാൻ ഫ്രാൻസ് സർക്കാർ അടുത്തിടെ ഉത്തരവിട്ടിരുന്നു. റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ പള്ളിയിലെ മാനേജർമാരും ഇമാമുമാരും ചെയ്തതായി ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞിരുന്നു.

Also Read:ജനങ്ങളെ ഷോക്കടിപ്പിച്ച് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍

ഇപ്പോഴിതാ, ഫ്രാൻസിൽ ഈ വര്ഷം അവസാനത്തോടെ ഏഴ് മുസ്ലിം പള്ളികൾ കൂ‌ടി അടച്ചു പൂട്ടുമെന്നാണ് പുതിയ റിപ്പോർട്ട്. പള്ളികൾ അടച്ചുപൂട്ടുന്നതിന്റെ മുന്നോടിയായി പള്ളി അധികൃതരു‌ടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ആഭ്യന്തര മന്ത്രി അറിയിച്ചു. രാജ്യത്തെ പള്ളികളിൽ 92 എണ്ണം ഇതുവരെ അടച്ചു പൂട്ടിയിട്ടുണ്ട്. രാജ്യത്ത് തു‌ടരെ വർ​ഗീയ കൊലപാതകങ്ങളും സംഘർഷങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ മുസ്ലിം സംഘടനകൾക്കെതിരെ നിരന്തര ന‌ടപടികൾ എടുക്കുന്നതെന്നാണ് ഫ്രഞ്ച് സർക്കാർ വാദിക്കുന്നത്.

പള്ളികൾ, മുസ്ലിം സംഘടനകളുടെ ഓഫീസുകൾ തുടങ്ങിയിട‌ങ്ങളിൽ നിരന്തരം പരിശോധന നടത്തി വരികയാണ്. ഫ്രാൻസ്, പാശ്ചാത്യർ, ക്രിസ്ത്യാനികൾ, ജൂതന്മാർ എന്നിവരോട് വിദ്വേഷം വളർത്തിയെന്നാണ് പള്ളിക്കെതിരെ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ. സ്‌കൂളിൽ ‘സായുധ ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഖുർആൻ സ്‌കൂളും അധികാരികൾ അടച്ച് പൂട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button