Latest NewsKeralaNews

ജനങ്ങളെ ഷോക്കടിപ്പിച്ച് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍

കെഎസ്ഇബി ജീവനക്കാരുടെ ശമ്പളം കുത്തനെ കൂട്ടിയതിനാലെന്ന് സൂചന

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ കെഎസ്ഇബി ജീവനക്കാരുടെ ശമ്പള വര്‍ദ്ധനയെന്ന് സൂചന. വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട കെ.എസ്.ഇ.ബി, രാത്രികാല ഉപഭോഗത്തിന് ഉയര്‍ന്ന നിരക്ക് ആവശ്യപ്പെട്ടേക്കും. റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചാല്‍ അത് രാജ്യത്താദ്യമാകും. പുറത്തുനിന്ന് വൈദ്യുതി കിട്ടാനുള്ള പ്രയാസവും വിലവര്‍ദ്ധനവും കണക്കിലെടുത്താണിത്. ഡിസംബര്‍ 31ന് മുമ്പ് കമ്മിഷന് താരിഫ് പെറ്റിഷന്‍ നല്‍കും.അടുത്ത ഏപ്രില്‍ ഒന്നിന് പുതിയ നിരക്ക് നിലവില്‍ വരും.

Read Also : ‘മോഹന്‍ലാല്‍ ഒരു മണ്ടൻ, മലയാള സിനിമയെ നശിപ്പിക്കുന്നു’: ഡോ ഫസൽ ഗഫൂർ

2019ലാണ് രണ്ടു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് കൂട്ടിയത്. കഴിഞ്ഞ ഏപ്രിലില്‍ പുതുക്കേണ്ടതായിരുന്നു. കൊവിഡും, നിയമസഭാ തിരഞ്ഞെടുപ്പും താരിഫ് നിര്‍ണ്ണയത്തിനായി റെഗുലേറ്ററി കമ്മിഷന്‍ കൊണ്ടുവന്ന വ്യവസ്ഥകളോടുള്ള വിയോജിപ്പും നിമിത്തം കെ.എസ്.ഇ.ബി താരിഫ് പെറ്റീഷന്‍ നല്‍കിയില്ല. 2019ല്‍ 3 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. 7ശതമാനമാണ് ഏറ്റവും കൂടിയ വര്‍ദ്ധന. നാലു വര്‍ഷത്തേക്ക് നിരക്ക് വര്‍ദ്ധന നിശ്ചയിക്കണമെന്നാവും കെ.എസ്.ഇ.ബി ആവശ്യപ്പെടുക.

263 കോടിയാണ് പ്രവര്‍ത്തന നഷ്ടം. ബില്‍ വരുമാനം 13521കോടിയും. 2921 കോടി കുടിശികയാണ്. ഇതിന് പുറമെയാണ് ശമ്പളപരിഷ്‌ക്കരണം ഉണ്ടാക്കിയ വന്‍ബാദ്ധ്യത. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിന് ആനുപാതികമായാണ് ശമ്പളവര്‍ദ്ധന. സാങ്കേതികവിഭാഗമെന്ന നിലയില്‍ അതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ശമ്പളം നിര്‍ണ്ണയിക്കുന്നത്. റെഗുലേറ്ററി കമ്മിഷന്റെ കണക്കനുസരിച്ച് 27000 ജീവനക്കാരുടെ ആവശ്യമേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ 33,000ജീവനക്കാരുണ്ട്.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ നിരക്ക് വര്‍ദ്ധനയ്ക്ക് പെറ്റിഷന്‍ ഫയല്‍ ചെയ്യൂ.എത്ര കൂട്ടണമെന്ന് റെഗുലേറ്ററി കമ്മിഷനാണ് നിശ്ചയിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button