Latest NewsNewsIndia

സഹപ്രവര്‍ത്തകരായ വനിതാ ഡോക്ടര്‍മാരെ ബലാത്സംഗം ചെയ്തു: ഡോക്ടര്‍മാര്‍ പോലീസ് പിടിയിൽ

ചെന്നൈ: സഹപ്രവര്‍ത്തകരായ വനിതാ ഡോക്ടര്‍മാരെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് ഡോക്ടര്‍ പോലീസ് പിടിയിൽ. കോവിഡ് ഡ്യൂട്ടിക്കിടെ ടി നഗറിലെ സ്വകാര്യ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ഇവർ വനിത ഡോക്ടര്‍മാരെ ബലാത്സംഗത്തിനിരയാക്കിയത്. കേസിൽ ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ വെട്രിസെല്‍വൻ(35), എന്‍ മോഹന്‍രാജ്(28) എന്നിവരാണ് അറസ്റ്റിലായത്.

ഡോക്ടര്‍ വെട്രിസെല്‍വനും വനിതാ സഹപ്രവര്‍ത്തകയും ഉൾപ്പെടെയുള്ളവർ കോവിഡ് ഡ്യൂട്ടിയ്ക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ നിരീക്ഷണത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ടി നഗറിലെ സ്വകാര്യ ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കാൻ പരിശീലന കോഴ്സ്: വിവാദമായതോടെ പിൻവലിച്ചു

ഇവിടെവെച്ചാണ് വനിത സഹപ്രവര്‍ത്തകയെ വെട്രിസെല്‍വന്‍ ബലാത്സംഗം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. മോഹന്‍രാജ് എന്ന ഡോക്ടര്‍ ഇവിടെവെച്ചുതന്നെ മറ്റൊരു വനിത സഹപ്രവര്‍ത്തകയെയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ അറസ്റ്റ് ചെയ്ത പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button