സുമാത്ര: വേട്ടക്കാരുടെ പീഡനത്തിൽ തുമ്പിക്കൈ അറ്റ കുട്ടിയാനക്ക് നരകയാതനകൾക്കൊടുവിൽ ദാരുണാന്ത്യം. വംശനാശ ഭീഷണി നേരിടുന്ന ഒരു വയസ്സുള്ള സുമാത്രന്‍ കുട്ടിയാനയാണ് ചെരിഞ്ഞത്. സുമാത്ര ദ്വീപിലെ ഒരു വര്‍ഷം പ്രായമായ പെണ്‍ ആനക്കുട്ടിയാണ് വേട്ടക്കാരുടെ കെണിയില്‍ പെട്ട് പാതി തുമ്പിക്കൈ മുറിഞ്ഞ് ദുരിതം പേറിയത്.
Also Read:‘കുൽഭൂഷൺ ജാദവിനുള്ള നിയമസഹായം പാകിസ്ഥാൻ മനപ്പൂർവം വൈകിപ്പിക്കുന്നു‘: ഇന്ത്യ
തുമ്പിക്കൈ മുറിഞ്ഞതിനെ തുടർന്ന് ആനക്കുട്ടി ഗുരുതരമായ അണുബാധ നേരിടുന്നുണ്ടായിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ഗ്രാമവാസികളാണ് അതിനെ കണ്ടെത്തിയത്. തുടർന്ന് മുറിവേറ്റ തുമ്പിക്കൈ മുറിച്ചു മാറ്റി ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങൾ നടന്നിരുന്നു.
ഇന്തോനേഷ്യയിൽ ആനകൾക്കെതിരായ ക്രൂരകൃത്യങ്ങൾ പതിവാണ്. ജൂലൈയിൽ ഒരു സുമാത്രൻ ആനയെ കൊമ്പുകൾ മുറിച്ചെടുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.
Post Your Comments