കൊച്ചി: സൗജന്യ ഭക്ഷ്യകിറ്റ് ഇനി നല്കാൻ കഴിയുമോയെന്ന് സംശയമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കോവിഡ് കാലത്ത് ജനങ്ങൾക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read : ഡ്യൂട്ടിക്കിടെ ചായകുടിക്കാനായി ഇറങ്ങിയ എസ്‌ഐ അപകടത്തിൽ മരിച്ചു
വില നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഇടപെടുന്നുണ്ട്. സപ്ലൈകോ വഴിയും കൺസ്യൂമർഫെഡും ന്യായവിലയ്ക്ക് സാധനങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ ആറ് വർഷമായി 13 നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിൽ വില വർധിച്ചിട്ടില്ല. പച്ചക്കറിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർധിച്ചത് സർക്കാർ ഗൗരവത്തോടെ കാണുന്നു. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും ഇക്കാര്യത്തിൽ നടത്തും.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. അതിനായി വിതരണം ചെയ്യുന്ന ഉൽപന്നങ്ങളുടെ സംഭരണം മെച്ചപ്പെട്ട നിലയിലാക്കാൻ കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടെൻഡർ നടപടികളിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ നൽകുന്ന ഉൽപന്നങ്ങളുടെ സാമ്പിൾ മന്ത്രിയുടെ ഓഫിസിൽ ഉൾപ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments