പാട്‌ന: കോടതി മുറിയിൽ ജില്ലാ ജഡ്ജിയെ കയ്യേറ്റം ചെയ്ത രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്‌തു. കോടതി മുറിക്കുള്ളിൽ അഡീഷണൽ ജില്ലാ ജഡ്ജിയെ കൈയേറ്റം ചെയ്യുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണു അറസ്റ്റ്. ബീഹാറിലെ മധുബാനി ജില്ലയിലെ കോടതിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം .എസ് എച്ച് ഒ ഗോപാൽ കൃഷ്ണ, സബ് ഇൻസ്പെക്ടർ അഭിമന്യു ശർമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ജഡ്ജി അവിനാഷ് കുമാറിനു നേരെയാണ് കൈയേറ്റമുണ്ടായത്.
Also Read : നോട്ട് നിരോധനം നടപ്പാക്കിയതോടെ കള്ളപ്പണം കുറഞ്ഞുവെന്ന് അനറോക്ക്
ഉച്ചയോടെ കോടതിമുറിക്കുള്ളിൽ വച്ചായിരുന്നു പൊലീസുകാർ ജഡ്ജിയെ ആക്രമിച്ചത്. തുടർന്ന് സർവീസ് റിവോൾവറുകൾ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ അഭിഭാഷകരാണ് ജഡ്ജിയെ രക്ഷപ്പെടുത്തിയത്. അഭിഭാഷകർ ഇരുവരെയും കൈകാര്യം ചെയ്യുകയും തടഞ്ഞുവയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കാൻ പാറ്റ്ന ഹൈക്കോടതി ചീഫ് സെക്രട്ടറി, ഡി ജി പി, ബീഹാർ ആഭ്യന്തര മന്ത്രാലയം, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. തുടർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Post Your Comments