Latest NewsNewsIndia

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അത്യാവശ്യം : അലഹാബാദ് ഹൈക്കോടതി

 

ന്യൂഡല്‍ഹി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി . മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം . ആര്‍ട്ടിക്കിള്‍ 44-മായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിന് ഒരു പാനല്‍ രൂപീകരിക്കുന്നത് പരിഗണിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഉടനീളം ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു .

Read Also : എസ്ഡിപിഐയെ സംരക്ഷിക്കുന്നത് പിണറായി, കുറ്റവാളികളെ പിടിക്കണോ വേണ്ടയോ എന്നുള്ളത് പിണറായിയുടെ ആജ്ഞപ്രകാരം

ന്യൂനപക്ഷ സമുദായം പ്രകടിപ്പിക്കുന്ന ഭയം മാത്രം കണക്കിലെടുത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഡോ.ബി.ആര്‍.അംബേദ്കറും 75 വര്‍ഷം മുമ്പ് ഇതേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മിശ്രവിവാഹിതരായ ദമ്പതികളെ കുറ്റവാളികളായി വേട്ടയാടുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ പാര്‍ലമെന്റ് ഈ നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജസ്റ്റിസ് സുനീത് കുമാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button