KeralaLatest NewsNews

അടൂർ സെന്റ് സിറിൾസ് കോളേജിൽ റാഗിംഗ്: രണ്ടാം വർഷ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി

ഈ മാസം 10 നായിരുന്നു സംഭവം നടന്നത്

പത്തനംതിട്ട : അടൂർ സെന്റ് സിറിൾസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. രണ്ടാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ഷാഫിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.സീനിയർ വിദ്യാർത്ഥിയായ കൃഷ്ണൻ മർദ്ദിച്ചെന്നാണ് മുഹമ്മദ് ഷാഫിയുടെ പരാതിയിൽ പറയുന്നത്.

Read Also :  സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഈ മാസം 10 നായിരുന്നു സംഭവം നടന്നത്. ക്ലാസിൽ കയറാൻ തുടങ്ങിയപ്പോൾ തടഞ്ഞ് നിർത്തി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു. കൃഷ്ണൻ എന്ന വിദ്യാർത്ഥി മുഖത്തടിച്ചു. സംഭവത്തിൽ പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാതെ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. സംഭവ ശേഷം നിരവധി തവണ സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയെന്നും ഷാഫിയുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button