![](/wp-content/uploads/2021/11/joju-9.jpg)
കൊച്ചി: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് കേസിൽ മുഖ്യപ്രതിയായ പിജി ജോസഫ്. കൗൺസിലറായ ഭാര്യയെയും പ്രതിചേർക്കുമെന്ന് മരട് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് ഭീഷണിപ്പെടുത്തിയതായി പിജി ജോസഫ് പറഞ്ഞു.
അതേസമയം കാർ തകർത്ത കേസിൽ പി ജി ജോസഫിന് ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. 37500 രൂപ പിഴയും 50000 രൂപയുടെ രണ്ട് ആൾ ജാമ്യവുമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ എട്ട് പ്രതികളും ജാമ്യം നേടി.
Post Your Comments