കൊൽക്കത്ത : ഐഫോണിലെ ചിത്രങ്ങളും വീഡിയോകളും നഷ്ടപ്പെട്ട വിവരം ട്വിറ്ററിൽ പങ്കുവെച്ച തൃണമൂൽ കോൺഗ്രസ് എം.പി മിമി ചക്രബർത്തിയെ പരിഹസിച്ച് സോഷ്യൽ മീഡിയ. ഏഴായിരം ഫോട്ടോകളും അഞ്ഞൂറ് വീഡിയോകളും നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു മിമിയുടെ ട്വീറ്റ് തുടങ്ങുന്നത്. പൊട്ടിക്കരയണോ എന്നു പോലും അറിയില്ലെന്നും മിമി ട്വിറ്ററിൽ കുറിച്ചു. ഡിലീറ്റ് ആയ ചിത്രങ്ങൾ തിരികെ ലഭിക്കാൻ കഴിയുന്നതെല്ലാം ശ്രമിച്ചു. എന്നാൽ അവയൊന്നും ഫലം കണ്ടില്ല. ആപ്പിളിനെ ടാഗ് ചെയ്താണ് മിമി ട്വീറ്റ് ചെയ്തത്.
Read Also : ‘പഞ്ചായത്ത് മെമ്പർ മുതൽ പ്രധാനമന്ത്രി വരെയുള്ള എല്ലാവർക്കും ഇതു ബോധ്യമുണ്ടാകണം’: ഹരീഷ് വാസുദേവൻ
ഇതോടെയാണ് വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയത്. ‘വെള്ളപ്പൊക്കത്തിലും മഴയിലും എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ, അവരെ പിന്തുണയ്‌ക്കുകയോ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ’-എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ആയിരങ്ങൾ വിശന്നു വലയുന്നു, പഠനം ഉപേക്ഷിക്കുന്നു, ജോലി നഷ്ടപ്പെട്ടു എന്നാൽ, എംപി മാഡം അവരുടെ ചിത്രങ്ങളേയും വീഡിയോയേയും മാത്രം ഓർത്ത് ആശങ്കപ്പെടുകയാണെന്നാണ് ഒരാൾ കുറിച്ചത്.
അഭിനേത്രിയായ മിമി 2019ലാണ് യാദവ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. സമൂഹമാധ്യമത്തിൽ നിരന്തരം ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് സജീവമാകാറുമുണ്ട് മിമി.
Post Your Comments