കൊച്ചി: കൗണ്ടറില്‍ വൈദ്യുതി ബില്‍ അടയ്ക്കാനുള്ള സമയം കെഎസ്‌ഇബി വെട്ടിച്ചുരുക്കുന്നു. ജനുവരി ഒന്നു മുതല്‍ പുതിയ സമയ ക്രമം നിലവില്‍ വരും. 15,000 കണക്ഷനുകളില്‍ താഴെയുള്ള ഓഫിസുകളില്‍ രാവിലെ 9 മുതല്‍ 3 വരെയും അതിലധികമുണ്ടെങ്കില്‍ പതിവുപോലെ 8 മുതല്‍ 6 വരെയുമാണ് സമയം.
ഓണ്‍ലൈന്‍ വഴിയുള്ള ബില്‍ അടയ്ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചെലവു ചുരുക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം.
കൂടാതെ 2000 രൂപയ്ക്കു മുകളില്‍ ബില്ലുള്ള ഗാര്‍ഹികേതര ഉപഭോക്താക്കളില്‍ നിന്നു കൗണ്ടറില്‍ പണം സ്വീകരിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിന്റെ ഏത് ഓഫിസിലും ബില്‍ അടയ്ക്കാം എന്ന സൗകര്യം തുടർന്നും ഉണ്ടാകും. അതേസമയം 9 മുതൽ 3 വരെയുള്ള സമയം ജോലി ചെയ്യുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.
Post Your Comments