കാപ്പി ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും ഒരുപോലെ ഫലപ്രദമാണ്. കാപ്പിക്ക് പല ഗുണങ്ങളുണ്ട്. ചർമ്മ സംരക്ഷണത്തിന് കാപ്പി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
കണ്ണിന് താഴെയുള്ള കറുത്ത പാട് പലരുടെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ്. കാപ്പി വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി കണ്ണിനു ചുറ്റും പുരട്ടുന്നതുവഴി പാടുകള്‍ മാറുകയും കണ്ണിലുണ്ടാകുന്ന വീക്കം തടയുകയും ചെയ്യാം. ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ കാപ്പി, അന്തരീക്ഷ മലിനീകരണവും പൊടിയും മൂലം മുഖത്തുണ്ടാകുന്ന എണ്ണമയത്തെയും ബ്ലാക്‌ഹെഡ്‌സിനെയും ഇല്ലാതാക്കി ചര്‍മ്മത്തെ സംരക്ഷിക്കും.
Read Also : ബസ് കണ്ടക്ടർ പീഡിപ്പിച്ചു : 22 കാരിയുടെ പരാതിയിൽ കേസെടുത്തു
മുഖത്തെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും കാപ്പി നല്ലതാണ്. കാപ്പി കാലുകളിലെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഓട്സും കാപ്പിയും മിക്‌സ് ചെയ്ത് പാദങ്ങളില്‍ സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്.
കാപ്പി വെള്ളവുമായി ചേര്‍ത്ത് പത്തു മണിക്കൂര്‍ മാറ്റിവെക്കുക. ഇത് മുടിയിഴകളില്‍ പുരട്ടാം. അതുവഴി മുടി കൊഴിച്ചില്‍ തടയും. ഹെന്നയും കാപ്പിയും മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടുന്നതു വഴി മുടിയിഴികള്‍ക്ക് നിറം ലഭിക്കാൻ സഹായിക്കും.
Post Your Comments