KottayamKeralaNattuvarthaLatest NewsNews

പ്രണയം നടിച്ച്‌ ന​ഗ്നചിത്രങ്ങള്‍ കൈക്കലാക്കി 16 കാരിയെ പീഡിപ്പിച്ചു : 21 കാരന്‍ പിടിയിൽ

കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്

കോട്ടയം: പ്രണയം നടിച്ച്‌ ന​ഗ്നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്മെയില്‍ ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. കുറവിലങ്ങാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ന​ഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പ്രണയംനടിച്ച്‌ പതിനാറുകാരിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടാണ് കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫോണില്‍ എടുപ്പിച്ച്‌ പ്രതി വാങ്ങിയെടുത്തത്. തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

Read Also : അന്യ സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുകാരിയായ മകളെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

രണ്ട് ദിവസം മുമ്പ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പൊലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയശേഷം പൊലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഭയം മൂലം വിവരങ്ങള്‍ പുറത്തു പറയാതെ കഴിയുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പ്രതിയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ നിന്നാണ് പ്രതിയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button