തിരുവനന്തപുരം : കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയതില്‍ സന്തോഷമെന്ന് അനുപമ. ഒരുപാട് നാളായി കുഞ്ഞിനെ ലഭിക്കാനായി കാത്തിരിക്കുകയാണ്. ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്ത മാസം കുഞ്ഞിനെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു. അതേസമയം,സംഭവത്തിലെ വീഴ്ചകള്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍നിന്ന് ഉത്തരവ് കൈപ്പറ്റിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുപമ.
Read Also : എക്‌സ്‌പോ വേദിയിൽ വെച്ച് സാധനങ്ങൾ നഷ്ടപ്പെട്ടോ: തിരികെ എത്തിക്കാൻ വിപുലമായ സംവിധാനങ്ങൾ
‘എല്ലാം പോസിറ്റീവായാണ് തോന്നുന്നത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കൊണ്ടുവരും. എത്രയും പെട്ടന്ന് ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. പരിശോധന നടത്തുന്നതുവരെ കുഞ്ഞിന്റെ ഉത്തരവാദിത്വം ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥലത്ത് കുഞ്ഞിനെ പാര്‍പ്പിക്കും എന്നാണ് അറിയുന്നത്. ഓഡര്‍ ലഭിച്ചെങ്കിലും സമരം തുടരും. ആവശ്യങ്ങളില്‍ ഒന്നാണ് കുഞ്ഞിനെ തിരികെ ലഭിക്കുക എന്നത്. മറ്റേത് അങ്ങനെ തന്നെ നില്‍ക്കുന്നു. സംഭവത്തിലെ വീഴ്ചകള്‍ക്കെതിരായ നിയമ പോരാട്ടം തുടരും’- അനുപമ പറഞ്ഞു.
Post Your Comments