സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക് പോസ്റ്റിൽ മയക്കുമരുന്നുകളുമായി യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ നടക്കാവ് കുന്നുമ്മേൽ വീട്ടിൽ കെ.പി. ജിഷാദ്, കച്ചേരി ബിസ്മില്ല വീട്ടിൽ കെ.കെ. ഷഹീർ എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബൈക്കിൽ വരുകയായിരുന്ന ഇവരിൽ നിന്ന് 21 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം ഹാഷിഷ് ഓയിൽ, നാല് ഡയസ്പം ടാബ്ലറ്റ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
Read Also : മീൻപിടിക്കാൻ പോകവെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
എൻ.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാക്കൾക്കെതിരെ കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. നിഗീഷിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ ജി. അനിൽകുമാർ, സി.ഇ.ഒമാരായ മൻസൂർ അലി, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Post Your Comments