IdukkiKeralaNattuvarthaLatest NewsNews

കാട്ടാനയുടെ ആക്രമണം : മൂന്ന് സത്രീകള്‍ക്ക് പരുക്ക്

കൃഷിയിടത്തില്‍ ജോലിയ്ക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്

അടിമാലി : കാട്ടാന ആക്രമണത്തില്‍ താെഴിലാളികളായ മൂന്ന് സത്രീകള്‍ക്ക് പരുക്ക്. മൂലത്തുറക്ക് സമീപം കൃഷിയിടത്തില്‍ ജോലിയ്ക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

മുരിക്കുംതൊട്ടി സ്വദേശികളായ ഈന്തനാല്‍ ഷൈജാമോള്‍ (38), കുടിയാറ്റില്‍ അമ്മിണി കൃഷ്ണന്‍ (56) , ഉറുമ്പില്‍ സന്ധ്യ (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

തുടർന്ന് ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പൂപ്പാറ മൂലത്തറയ്ക്ക് സമീപത്തെ ഏലതോട്ടത്തില്‍ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം.

Read Also : സ്‌കൂട്ടറും ടോറസും കൂട്ടിയിടിച്ച്‌ അപകടം : സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു

വാഹനത്തില്‍ എത്തിയ ശേഷം തോട്ടത്തിലേയ്ക്ക് നടന്ന് പോകുന്നതിനിടെയാണ് ഒറ്റയാന്‍റെ മുന്‍പില്‍ പെട്ടത്. അമ്മിണിയെ ആന കാല് കൊണ്ട് തട്ടിയിട്ടു. വീഴ്ചയില്‍ ഇവരുടെ കൈകള്‍ക്കും കാലിനും ആണ് പരുക്കേറ്റത്.

ഓടി രക്ഷപെടുന്നതിനിടെ മറിഞ്ഞ് വീണും സമീപത്തെ മുള്ളു വേലി ദേഹത്ത് ഉടക്കിയുമാണ് സന്ധ്യയ്ക്കും ഷൈജയ്ക്കും പരുക്കേറ്റത്. മുന്‍പിലുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികളെ ആക്രമിയ്ക്കുന്നതിനായി ആന തിരിഞ്ഞതോടെയാണ് മൂന്ന് പേര്‍ക്കും രക്ഷപെടാനായത്. മറ്റ് തൊഴിലാളികളും ആനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button