Latest NewsIndia

യുപിയിൽ അഖിലേഷിന് കാലിടറുന്നു: നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പി.യിലേക്ക്

പ്രാദേശിക വികസന കാര്യങ്ങളിൽ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായിട്ടാണ് യോഗി ആദിത്യനാഥ് നീങ്ങുന്നത്.

ലക്‌നൗ: നിയമസഭാ തെരഞ്ഞടുപ്പിന് മുന്നേ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി മോദി-യോഗി തരംഗം. പ്രതിപക്ഷത്തെ ശക്തരായ 6 നേതാക്കൾ ബി.ജെ.പിയിലേക്ക് എത്തുമെന്ന് ഉറപ്പായി. സമാജ് വാദി പാർട്ടിയിലേയും ബഹുജൻ സമാജ് വാദി പാർട്ടിയിലേയും അധോസഭയിലെ പ്രതിനിധികളാണ് യോഗി ആദിത്യനാഥിനൊപ്പം കൈകോർക്കുന്നത്. ഇന്ന് നേതാക്കൾ ബി.ജെ.പിയിൽ ഔദ്യോഗികമായി ചേരുമെന്നാണ് സൂചന. ഉത്തർപ്രദേശിലെ അധോസഭയിൽ 48 സീറ്റുകളുള്ള സമാജ് വാദി പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

തൊട്ടുപിന്നിൽ 36 സീറ്റുകളു മായിട്ടാണ് ബി.ജെ.പി യുള്ളത്. 6 സീറ്റുകളാണ് ബി.എസ്.പിക്കുള്ളത്. മുൻപ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന്റെ മരുമകൻ രവിശങ്കർ സിംഗ്, മുതിർന്ന നേതാക്കളായ സി.പി.ചന്ദിന്റേയും രാജാ ഭയ്യയുടേയും ബന്ധുവായ അക്ഷയ് പ്രതാപ് സിംഗ്, ബി.എസ്.പിയുടെ ബ്രിജേഷ് കുമാർ സിംഗ്, നരേന്ദ്ര ഭട്ടി എന്നിവരാണ് ബി.ജെ.പിയിലേക്ക് കളംമാറ്റുന്നത്. ഉത്തർപ്രദേശിൽ ഏറ്റവും ശക്തമായി ജാതിരാഷ്‌ട്രീയം കളിക്കുന്ന പാർട്ടികളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന മാറ്റമാണ് യോഗി ആദിത്യനാഥും പാർട്ടി നേതാക്കളും നടത്തുന്ന വികസനങ്ങൾ മൂലം ഉണ്ടാകുന്നത്.

read also: തൊഴുതുമില്ല, തീർത്ഥജലം സാനിറ്റൈസർ പോലെ കളയുകയും ചെയ്തു: ശബരിമല ആചാരങ്ങളോട് മുഖം തിരിച്ച് പുതിയ ദേവസ്വം മന്ത്രി

ലക്ഷീകാന്ത് ബാജ്‌പേയിയും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ദിനേശ് ശർമ്മയും സംയുക്തമായി നടത്തിയ കരുനീക്കമാണ് പ്രതിപക്ഷത്തിന്റെ നേതാക്കളുടെ മനസ്സ് മാറ്റിക്കൊണ്ടിരിക്കുന്നത്.ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത എക്‌സ്പ്രസ്സ് ഹൈവേ അടക്കമുള്ള വൻകിടപദ്ധതികളും വ്യവസായ പാർക്കുകളും ആരോഗ്യരംഗത്തെ വൻ വിപ്ലവവും യോഗി ആദിത്യനാഥിന്റെ സ്വീകാര്യത പതിന്മടങ്ങ് വർദ്ധിപ്പിച്ചി രിക്കുകയാണ്. പ്രാദേശിക വികസന കാര്യങ്ങളിൽ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായിട്ടാണ് യോഗി ആദിത്യനാഥ് നീങ്ങുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button