ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് വിഷമയമാകുകയും, അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
➤ പാലും ഈന്തപ്പഴവും
ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. അതുപോലെ തന്നെ, അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു.
എന്നാൽ, പാലും ഈന്തപ്പഴവും ഒന്നിച്ച് കഴിക്കാന്‍ പാടില്ല. കാരണം ഇവ വിരുദ്ധ ആഹാരമായതുകൊണ്ടല്ല. ഇവ ഒന്നിച്ചുകഴിച്ചാല്‍ രണ്ടിന്‍റെയും ഗുണം നഷ്ടപ്പെടും. ഈന്തപ്പഴം അയണിന്‍റെ കലവറയാണ്. എന്നാല്‍ പാല്‍ ആണെങ്കിലോ, കാല്‍സ്യത്തിന്‍റെയും. രണ്ടും ഒന്നിച്ച് കഴിക്കുമ്പോള്‍ ഇവയുടെ ഗുണമൂല്യങ്ങള്‍ അതേപടി കിട്ടില്ല.
➤ മത്സ്യവും മാംസവും
മത്സ്യവും മാംസവും ഒന്നിച്ച് കഴിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുക. കരൾ, വൃക്ക, മസ്തിഷ്കം എന്നിവയുടെ ആരോഗ്യത്തെയാണ് ഇവ രണ്ടും ബാധിക്കുന്നത്. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്.
➤ പാലും നാരങ്ങയും
നാരങ്ങ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. പാലും നാരങ്ങയും ഒരുമിച്ച് വയറ്റിലെത്തുന്നത് ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
Read Also:- ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനായില്ലെങ്കിലും ഇറ്റലിക്ക് പ്രതീക്ഷയുണ്ട്: മാഞ്ചിനി
➤ ചായയും തൈരും
ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ശരീരത്തിന്‍റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.
Post Your Comments