ന്യൂഡൽഹി: രണ്ടു കോവിഡ് വാക്സിനും എടുത്തവരുടെ വീടുകൾക്ക് പ്രത്യേക തിരിച്ചറിയൽ സ്റ്റിക്കർ നിർദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ വാക്സിൻ യജ്ഞവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചു ചേർത്ത വിവിധ സന്നദ്ധ സംഘടനകളുടെ യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. രാജ്യത്ത് 80 ശതമാനം പേർക്ക് ഒരു ഡോസും 40 ശതമാനം പേർക്ക് രണ്ടു ഡോസും പൂർത്തീകരിക്കാനായത് എൻ.ജി.ഒകളുടെ സഹകരണം മൂലമാണെന്നും എല്ലാവരും വാക്സിനെടുത്തുവെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments