ആര്യാട് : സ്കൂൾ മുറ്റത്ത് അരി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തെളിവെടുപ്പ് നടത്തി സപ്ലൈകോ അധികൃതർ. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്.
വിതരണത്തിനായി സപ്ലൈകോ സ്കൂളിൽ അരി കൊണ്ട് വന്നിട്ടില്ലെന്ന് സപ്ലൈകോ ഓഫിസർ ജയശ്രീ പറഞ്ഞു. അരി സ്കൂൾ മുറ്റത്ത് കാണാനിടയായ സാഹചര്യം എങ്ങനെ ഉണ്ടായി എന്നറിയില്ലെന്നും അന്വേഷണം നടത്തുകയാണെന്നും ഓഫിസർ വ്യക്തമാക്കി.
Read Also : യുവാവിന്റെ ആത്മഹത്യ : കാമുകനു പിന്നാലെ പ്രേരണാകുറ്റത്തിന് ഭാര്യയും പിടിയിൽ
ആര്യാട് ലൂഥറൻ സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം പി. എസ്. സി പരീക്ഷയെഴുതുവാൻ എത്തിയവരുടെ കാർ മണ്ണിൽ പുതഞ്ഞപ്പോഴാണ് അരി കുഴിച്ചിട്ട നിലയിൽ കാണപ്പെട്ടത്. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിദ്യാഭ്യാസ വകുപ്പും സ്കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. നൂൺ മീൽ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളിലെ പരിശോധന.
അതേസമയം രണ്ട് മാസത്തോളം മാവേലി സ്റ്റോറിൻ്റെ ഗോഡൗണായി ഉപയോഗിച്ച സ്കൂൾ കെട്ടിടം വൃത്തിയാക്കിയപ്പോൾ കിട്ടിയ ഉപയോഗശൂന്യമായ അരിയാണ് കുഴിച്ചിട്ടതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
Post Your Comments