വാഴ്സാ: ബെലാറസ്-പോളണ്ട് അതിർത്തിയിൽ സംഘർഷം രൂക്ഷം. അതിർത്തി കടക്കാനെത്തിയ അഭയാർഥികളുടെ എണ്ണം വർദ്ധിച്ചതോടെ പോളണ്ട് സൈന്യം കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതായി റിപ്പോർട്ട്. അഭയാർഥികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ കല്ലെറിഞ്ഞതായും ആരോപണമുണ്ട്.
Also Read:പ്രതീക്ഷയുടെ തിരിവെട്ടം: എച്ച് ഐ വിയിൽ നിന്നും രോഗമുക്തി നേടി വനിത
അഭയാർഥികളെ തടയാൻ കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നെന്നും ബെലാറസ് സൈന്യം അഭയാർഥികൾക്ക് ഗ്രനേഡ് എത്തിച്ചു നൽകുന്നതായും പോളണ്ട് പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ആയിരക്കണക്കിന് അഭയാർഥികളാണ് പോളണ്ടിലേക്കു കടക്കാനായി ബെലാറസ് അതിർത്തിയിലെത്തിയത്. യൂറോപ്യൻ യൂണിയനെ അസ്ഥിരപ്പെടുത്താനായി ബെലാറസ്, അഭയാർഥികളെ പോളണ്ടിലേക്കു കടക്കാൻ പ്രേരിപ്പിക്കുന്നതായി ആരോപണം നിലനിൽക്കുന്നു.
അതിനിെട ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുഖാഷെങ്കോ ജർമൻ ചാൻസലർ ആംഗേല മെർക്കലുമായി ഫോണിൽ സംസാരിച്ചു. വിഷയം ഏറ്റുമുട്ടലിനു വഴിമാറാൻ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ചർച്ചയ്ക്കു ശേഷം അദ്ദേഹം അറിയിച്ചു. ഈ മാസം അതിർത്തി കടക്കാൻ അയ്യായിരത്തോളം ശ്രമങ്ങൾ നടന്നതായി പോളണ്ട് അതിർത്തിരക്ഷാ ഏജൻസി അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 88 എണ്ണം മാത്രമായിരുന്നു.
Post Your Comments