Latest NewsIndia

‘ഒരുരാജ്യം ഒറ്റ ലെജിസ്ലേറ്റീവ് പ്ലാറ്റ് ഫോം‘: ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല, പുതിയ ആശയം മുന്നോട്ട് വച്ച് പ്രധാനമന്ത്രി

അന്തസ്സോടെയും ഗൗരവത്തോടെയും ഒരു സംവാദം. ആരും ആരോടും രാഷ്‌ട്രീയ അഭിപ്രായം പറയരുത്

ന്യൂഡൽഹി : ‘ ഒരു രാജ്യം ഒറ്റ ലെജിസ്ലേറ്റീവ് പ്ലാറ്റ് ഫോം ‘ എന്ന ആശയം മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ബന്ധിപ്പിക്കാൻ ഒരു രാജ്യം ഒറ്റ ലെജിസ്ലേറ്റീവ് പ്ലാറ്റ് ഫോം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കാണ് സർക്കാർ മുൻ തൂക്കം നൽകുന്നതെന്ന് വ്യക്തമാക്കികൊണ്ടാണ് പ്രധാനമന്ത്രി പുതിയ ആശയത്തെ കുറിച്ച് പ്രസ്താവിച്ചത്.

ഗുണമേന്മയുള്ള സംവാദത്തിനായി പ്രത്യേക സമയം മാറ്റി വയ്‌ക്കുക. അന്തസ്സോടെയും ഗൗരവത്തോടെയും ഒരു സംവാദം. ആരും ആരോടും രാഷ്‌ട്രീയ അഭിപ്രായം പറയരുത്. ഒരു തരത്തിൽ അത് സഭയുടെ ഏറ്റവും ആരോഗ്യകരമായ സമയവും ആരോഗ്യകരമായ ദിവസവുമായിരിക്കും. ഒരു വർഷത്തിൽ 3-4 ദിവസം സമൂഹത്തിനു വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യുന്ന ജനപ്രതിനിധികൾക്ക് അവരുടെ അനുഭവം സഭയിൽ പങ്കുവയ്‌ക്കാൻ ഒരു അവസരം നൽകുകയുമാകാം .പാർലമെന്റിന്റെയും നിയമസഭകളുടെയും പാരമ്പര്യങ്ങളും ക്രമീകരണങ്ങളും എന്നും ഇന്ത്യൻ സ്വഭാവത്തിലായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ നയങ്ങളും നിയമങ്ങളും ഭാരതത്തിന്റെ ചൈതന്യം ദൃഢമാക്കണം. ‘ഏക ഭാരത്, ശ്രേഷ്ഠ ഭാരതം’ എന്ന ദൃഢനിശ്ചയം ഉണ്ടായിരിക്കണം. ഭവനത്തിലെ നമ്മുടെ സ്വന്തം പെരുമാറ്റം ഭാരതീയ മൂല്യങ്ങൾക്കനുസൃതമായിരിക്കണം. അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് – അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ മൗലികമായ പങ്കിനെ വ്യക്തമാക്കിയ പ്രധാനമന്ത്രി ജനാധിപത്യം ഒരു വ്യവസ്ഥ മാത്രമല്ല, ഇന്ത്യയുടെ സ്വാഭാവിക സവിശേഷതകളിൽ ഒന്നാണതെന്നും വ്യക്തമാക്കി .
82-ാമത് ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button