Latest NewsNewsInternationalOmanGulf

കോവിഡ്: ഒമാൻ ദേശീയ ദിനത്തിൽ പ്രത്യേക പരിപാടികൾക്കും ആഘോഷങ്ങൾക്കും വിലക്ക്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികൾക്കും ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തി. ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Read Also: ഹറം പള്ളിയിലെത്തുന്ന തീർത്ഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ റോബോട്ട്: 11 ഭാഷകളിൽ സംസാരിക്കും

വൈറസ് വ്യാപന സമയത്ത് രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന സ്ഥിരത നിലനിർത്തുന്നതിനും, ആഗോള തലത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷവുമാണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചതെന്ന് മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്‌മെന്റ് അറിയിച്ചു. പൊതു സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ മുൻനിർത്തി അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം ആഘോഷങ്ങളിൽ ഉണ്ടാകാനിടയുള്ള ആൾക്കൂട്ടം രോഗവ്യാപനം വർധിക്കാൻ കാരണമായേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം ദേശീയ ദിനത്തിന്റെ ഭാഗമായി 2021 നവംബർ 28 ഞായർ, നവംബർ 29 തിങ്കൾ എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Read Also: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്: കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button