വടശേരിക്കര: ജനവാസ മേഖലയിൽ പുലിയും കുഞ്ഞും ഇറങ്ങി. കുളങ്ങരവാലിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുളങ്ങരവാലി മോടിയിൽ രവീന്ദ്രൻ പടിയിലെ റബർ തോട്ടത്തിലാണ് പുലിയെയും കുഞ്ഞിനെയും കണ്ടത്.
ചാമക്കാലായിൽ മിനിയും മകനും, പ്ലാത്താനം സ്റ്റീഫൻ എന്നിവരാണ് പുലിയേയും കുഞ്ഞിനേയും പ്രദേശത്ത് കണ്ടത്. ഒരു മാസം മുമ്പ് കുളങ്ങരവാലി പുത്തൻവീട്ടിൽ സുനിലിൻ്റെ വീട്ടിലെ വളർത്തുനായയെ പുലി ആക്രമിച്ചിരുന്നു.
Read Also : മൺതിട്ട ഇടിഞ്ഞ് വീണ് വീട് തകർന്നു
കൂടാതെ കഴിഞ്ഞ രണ്ടു മാസം മുമ്പ് മീൻകുഴി തെക്കേക്കര തടത്തിൽ ടി എം തോമസിന്റെ വീട്ടിലെ രണ്ട് വളർത്തു നായ്ക്കളിൽ ഒരെണ്ണത്തിനെ വീട്ടുമുറ്റത്ത് കൂടിനുള്ളിൽ നിന്നും പുറത്തെക്ക് വലിച്ചിറക്കി കൊന്നിരുന്നു. പിന്നാലെ സമീപത്തെ ചരിവുപറമ്പിൽ ശശിയുടെ വീട്ടുമുറ്റത്തു നിന്ന പട്ടിയെയും ആക്രമിക്കാൻ ഓടിച്ചിരുന്നു. പ്രദേശവാസികൾ ജനവാസമേഖലയിൽ പുലിയെ കണ്ടതിന്റെ ഭീതിയിലാണ്.
Post Your Comments