ThiruvananthapuramKeralaNattuvarthaLatest NewsNews

മൺതിട്ട ഇടിഞ്ഞ് വീണ് വീട് തകർന്നു

മതിൽമറ ഇല്ലാത്ത ഭാഗത്തേക്ക് മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു

നേമം: കൂറ്റൻ മൺതിട്ട ഇടിഞ്ഞുവീണ് വീടിന്റെ ഒരു ഭാ​ഗം തകർന്നു. മലയിൻകീഴ് കരിപ്പൂർ എസ്.എൻ ഫർണിച്ചറിന് പിറകുവശം അശ്വതി ഭവനിൽ സുനിൽകുമാറിന്റെ വീടാണ് തകർന്നത്. മതിൽമറ ഇല്ലാത്ത ഭാഗത്തേക്ക് മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.

കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. വീടിന്‍റെ പിറക്​വശത്ത്​ ഉണ്ടായിരുന്ന 40 അടിയോളം ഉയരമുള്ള മൺതിട്ടയാണ് ഇടിഞ്ഞു വീണത്. അടുക്കളയും വീടിനോട് ചേർന്ന് കെട്ടിയിരുന്ന ടോയ്‌ലെറ്റും കാർപോർച്ചും പൂർണമായി തകർന്നു. കിണർ ഇടിഞ്ഞു താഴുകയും ചെയ്തു. വീടിന്റെ ജനാലകളും തകർന്നിട്ടുണ്ട്.

Read Also : മയക്കുമരുന്നുകളുമായി മുത്തങ്ങയിൽ യുവാക്കൾ അറസ്റ്റിൽ

ശ്രീകൃഷ്ണപുരം വാർഡ് അംഗം ഒ.ജി ബിന്ദു, മലയിൻകീഴ് വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button