മുംബൈ : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മകന്‍ ജയിലിലായപ്പോള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, തന്റെ ലൈഫ് സ്‌റ്റൈല്‍ തന്നെ മാറ്റിയതായി റിപ്പോര്‍ട്ട്. മുമ്പ് തിരക്കേറിയ സിനിമാ ജീവിതത്തിലൂടെ കടന്നുപോയിരുന്ന ഷാരൂഖ് ഇപ്പോള്‍ കൂടുതല്‍ സമയം കുടുംബത്തെ ശ്രദ്ധിക്കാന്‍ ചെലവഴിക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് .
തന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ഷൂട്ടിംഗ് ഷാരൂഖ് പുന:രാരംഭിച്ചെങ്കിലും, നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ അദ്ദേഹം ചില നിബന്ധനകളും വച്ചിട്ടുണ്ട് . ഒരു വലിയ ഷെഡ്യൂളിന് പകരം ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമ ഷെഡ്യൂളുകള്‍ക്കിടയില്‍ ചെറിയ ഇടവേളകള്‍ വേണമെന്നും എല്ലാ ഗൃഹനാഥന്മാരെയും പോലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് ഷാരൂഖ് ആവശ്യപ്പെട്ടിരിക്കുന്നത്.
മകന്‍ ആര്യനോടൊപ്പം പതിവിലും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഷാരൂഖ് തന്റെ മക്കളുടെ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിച്ചു തുടങ്ങിയതായും ദേശീയ മാദ്ധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല ആര്യന് വേണ്ടി ബോഡി ഗാര്‍ഡുകളെ നിയമിക്കാനും ഷാരൂഖ് തീരുമാനിച്ചിട്ടുണ്ട് .
Post Your Comments