മുംബൈ: ഇന്ത്യൻ ടി20 ക്രിക്കറ്റിൽ പുതിയ യുഗപ്പിറവി സൃഷ്ടിച്ചുകൊണ്ട് പുതുതായി പരിശീലക സ്ഥാനം ഏറ്റെടുത്ത രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മക്കും കീഴിൽ ഇന്ത്യ പരിശീലനം നടത്തി. നാളെ ന്യൂസിലാൻഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരക്ക് മുന്നോടിയായാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്.
ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്. ടി20 ലോകകപ്പോടെ പരിശീലകനായുള്ള രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞതോടെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റെടുത്തത്. ടി20 ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‌ലി ഒഴിഞ്ഞിരുന്നു. തുടർന്നാണ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായത്.
അതേസമയം, പരമ്പരയിൽ ന്യൂസിലാൻഡിനെ ടിം സൗത്തി നയിക്കും. പരമ്പരയിൽ നിന്ന് നായകന്‍ കെയിന്‍ വില്യംസൺ വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ന്യൂസിലാൻഡ് സൗത്തിയെ ക്യാപ്റ്റൻ ചുമതല നൽകിയത്. കെയിന്‍ വില്യംസൺ സ്ക്വാഡിനൊപ്പം കാണുമെങ്കിലും ടെസ്റ്റ് പരമ്പരയ്ക്കായി കൂടുതൽ ശ്രദ്ധ ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടി20 പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുന്നത്.
Read Also:- ഐഎസ്എൽ 8–ാം സീസണിന് വെള്ളിയാഴ്ച്ച തുടക്കം, ബ്ലാസ്റ്റേഴ്സിന്റെ മത്സരക്രമം പുറത്തുവിട്ടു
നവംബര്‍ 19ന് റാഞ്ചിയിൽ രണ്ടാം മത്സരവും നവംബര്‍ 21ന് കൊല്‍ക്കത്തയിൽ മൂന്നാം മത്സരവും നടക്കും. നവംബര്‍ 25, ഡിസംബര്‍ 3 തീയ്യതികളിൽ കാന്‍പൂരിലും മുംബൈയിലുമാണ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.
Post Your Comments